പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യത. നേരത്തേ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തിയേറിയ മഴ പ്രവചിച്ചിരുന്നു. ഈ ജില്ലകളിലെല്ലാം മഞ്ഞ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശവും പ്രസ്തുത ജില്ലകൾക്ക് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ സാധ്യത ഉണ്ടെന്നാണ് നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പു നൽകുന്ന സൂചന.
ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും കേരള തീരത്ത് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.