ഡോ. സുധ വാര്യർ അന്തരിച്ചു

At Malayalam
0 Min Read

ഡോ. സുധ വാരിയർ അന്തരിച്ചു. അവർക്ക് 85 വയസായിരുന്നു പ്രായം. റഷ്യൻ, ഇംഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായിരുന്നു . റഷ്യൻ ഭാഷയിലെ താരതമ്യ ചലച്ചിത്ര പഠനത്തിന് കേരള സർവകലാശാലയിലെ ആദ്യ ഡോക്ടറേറ്റ് നേടിയ വ്യക്തി കൂടിയാണ് ഡോ. സുധ.ചലച്ചിത്ര സംബന്ധിയായ ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന പുരസ്കാരം സുധാവാര്യർ രചിച്ച അനുകൽപ്പനത്തിൻ്റെ ആട്ടപ്രകാരം എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്. ചെറുകഥകൾ, നോവൽ, വിവർത്തന സാഹിത്യം എന്നിവ ഉൾപ്പടെ ഇരുപതോളം കൃതികളുടെ കർത്താവാണ്. ഷാറൂഖ് ഖാൻ ബോളിവുഡിലെ രാജാവ് എന്ന പേരിൽ നടൻ ഷാറൂഖ് ഖാൻ്റെ ഇംഗ്ലീഷിലുള്ള ആത്മകഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.

Share This Article
Leave a comment