പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പി വി അൻവർ എം എൽ എ പറയുന്നു. ഞായറാഴ്ച മഞ്ചേരിയിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കും. പുതിയ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. എല്ലാ പഞ്ചായത്തുകളിലും മത്സരിക്കാനാണ് തീരുമാനം. ഒരേ ആശയമുള്ളവരെ ഒപ്പം നിർത്തുമെന്നും പി വി അൻവർ വ്യക്തമാക്കി.