അവസരങ്ങൾ

At Malayalam
1 Min Read

ഫാം അസിസ്റ്റൻ്റ് ഗ്രേഡ് 2 : താത്ക്കാലിക നിയമനം

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം കരമനയിൽ പ്രവർത്തിച്ചുവരുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (വെറ്റി) തസ്തികയിലേക്ക് 59 ദിവസം കാലയളവിലേക്ക് ദിവസവേതന നിരക്കിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യത – കേരള കാർഷിക സർവകലാശാലയുടെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്സ് / ലൈവ് സ്റ്റോക്ക് മാനേജ്മെന്റിലുള്ള വി എച്ച് എസ് ഇ / തത്തുല്യ യോഗ്യത. നിയമന കാലാവധി – 59 ദിവസത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ / കരാർ അടിസ്ഥാനത്തിലോ /സ്ഥിരം ജീവനക്കാരോ, ഏതാണോ ആദ്യം ഹാജരാകുന്നതുവരെ എന്നതായിരിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 10 വൈകുന്നേരം 4 മണിക്ക് മുൻപ്, പ്രൊഫസർ & ഹെഡ്
ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ, കേരള കാർഷിക സർവകലാശാല, നെടുങ്കാട്, കരമന പി ഒ, തിരുവനന്തപുരം – 695 002 എന്ന വിലാസത്തിലോ, ifsrs@kau.in എന്ന ഇ – മെയിലിലോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 – 2343586 എന്ന ഫോൺ നമ്പറിലേക്ക് ഓഫീസ് സമയങ്ങളിൽ വിളിക്കാവുന്നതാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment