വനിതാ ഡോക്ടറെ വീട്ടിൽ കയറി ആക്രമിച്ചയാൾ പിടിയിൽ

At Malayalam
1 Min Read

ആലപ്പുഴ ജില്ലയിലെ കലവൂരിൽ വനിതാ ഡോക്ടർക്കു നേരെ അതിക്രമം നടത്തിയ യുവാവിനെ പൊലിസ് പിടി കൂടി. ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിൻ്റെ വീടിൻ്റെ മതിൽ ചാടിയെത്തിയ യുവാവ് അടുക്കളയിൽ നിന്ന ഡോ: അഞ്ജുവിനെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ സുനിലാണ് സംഭവത്തിൽ അറസ്റ്റിലായത്.

മതിൽ ചാടി അടുക്കളയിൽ എത്തിയ അക്രമി ഡോക്ടറുടെ കഴുത്തിൽ കുത്തി പിടിച്ചതിനാൽ ശബ്ദമുണ്ടാക്കാൻ ഡോക്ടർക്കു കഴിഞ്ഞില്ല. ഒടുവിൽ സർവശക്തിയുമെടുത്ത് ഡോക്ടർ അക്രമിയെ തള്ളി മാറ്റി നിലവിളിക്കുകയായിരുന്നു. വിളികേട്ട് ഡോക്ടറുടെ ഭർത്താവെത്തി അക്രമിയെ കീഴടക്കി പൊലിസിനെ വിളിക്കുകയായിരുന്നു.

പൊലിസ് പ്രതിയെ കസ്‌റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയാണ്. മയക്കു മരുന്നിന് അടിമയാണോ ഇയാളെന്നും അന്വേഷിക്കുന്നുണ്ട്. ഡോക്ടർക്ക് കഴുത്തിനു പരിക്കേറ്റതിനാൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

Share This Article
Leave a comment