പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024 – 2025 അധ്യയന വര്‍ഷത്തില്‍ നിലവില്‍ ഒഴിവുള്ള ഡ്രോയിംഗ് ടീച്ചര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നിശ്‌ചയിച്ച യോഗ്യത ഉള്ളവരായിരിക്കണം. ഉയര്‍ന്ന യോഗ്യതയും ജോലി പരിചയവും ഉള്ളവര്‍ക്കും എസ് സി / എസ് ടി വിഭാഗക്കാര്‍ക്കും മുന്‍ഗണ ലഭിക്കും.
ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഉദ്യോഗാര്‍ത്ഥികള്‍ പേര്, ഫോണ്‍നമ്പര്‍, അഡ്രസ്സ് സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എസ് സി / എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 4 വൈകീട്ട് 5 നകം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വടക്കാഞ്ചേരി (ആണ്‍), റെയില്‍വേസ്റ്റേഷന്‍ പി ഒ വടക്കാഞ്ചേരി, പിന്‍ – 680623 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 04884 – 235356.
