ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് മൊബയിൽ ഫോണിൽ കാണിച്ചാൽ മതിയാകുമെന്ന് സംസ്ഥാന ഗതാഗത കമ്മിഷണർ സി എച് നാഗരാജു. പരിവാഹൻ സൈറ്റിലുള്ള ലൈസൻസ് ഡൗൺലോഡ് ചെയ്ത് മൊബയിൽ ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിച്ചാൽ മതിയാകും.
വാഹനത്തിൻ്റെ ആർ സി ബുക്ക് ഇത്തരത്തിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയുന്ന വിധത്തിലാക്കാൻ ചില നടപടികൾ കൂടി വേണ്ടതുണ്ടെന്നും കമ്മിഷണർ പറഞ്ഞു. ലൈസൻസ് പ്രിൻ്റു ചെയ്ത് എടുക്കുന്നതിനുള്ള പണം അപേക്ഷകരിൽ നിന്ന് നിലവിൽ ഈടാക്കുന്നത് ഒഴിവാക്കാൻ ധനവകുപ്പുമായി ചർച്ച നടത്തേണ്ടതുണ്ടന്നും അദ്ദേഹം അറിയിച്ചു.