തൃശ്ശൂരിലെ ആകാശപാത തുറന്നു.
അടച്ചുറപ്പുള്ള ഗ്ലാസുകൾസ്ഥാപിച്ചശേഷം ഉൾഭാഗം ശീതീകരിക്കുകയും ലിഫ്റ്റ് സൗകര്യംഒരുക്കുകയും ചെയ്ത ശക്തൻ നഗറിലെ ആകാശ നടപ്പാതയാണ് നഗര ത്തിനു സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആകാശ പ്പാത ആദ്യം കാൽനടയാത്രക്കാർക്കായി തുറന്നു നൽകിയത്. പിന്നീടു നടപ്പാതക്കുള്ളിൽ എയർകണ്ടിഷനിങ് സൗകര്യം ഒരുക്കുന്നതിനും വശങ്ങൾക്കു ചുറ്റും ഗ്ലാസും സീലിങ്ങും സ്ഥാപിക്കുന്നതിനും താൽക്കാലികമായി അടച്ചിടുകയായിരുന്നു.
കോർപറേഷന്റെ അമൃത്പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്താകൃതിയിൽ നിർമാണം പൂർത്തിയാക്കിയ ആകാശപാതയുടെ അടിസ്ഥാനച്ചെലവ് 8 കോടി രൂപയാണ്. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ശീതികരിച്ചത്
ആകാശപ്പാതയുടെ മുകളിൽ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സോളർ പാനലുകൾ വഴിയാണ് എയർ കണ്ടിഷനിങ്, വെളിച്ച സംവിധാനങ്ങൾ, ലിഫ്റ്റുകൾ എന്നിവക്ക് ഉള്ള വൈദ്യുതി ലഭിക്കുന്നത്. പൂർണമായും സൗരോർജത്തിലാണ് ഇവ പ്രവർത്തിക്കുന്നത്.