ബലാത്സംഗക്കേസിൽ ആരോപണം നേരിടുന്ന നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസമാണ്. സിദ്ദിഖിന്‍റെ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അറുപത്തി രണ്ടാമത്തെ കേസായിട്ടാണ് ഹർജി ഇന്ന് പരിഗണനയ്ക്ക് എത്തുന്നത്.
അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകുന്നുണ്ട്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ ആരോപണം.