ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. സിദ്ദിഖിനെ സംബന്ധിച്ച് അതിനിര്‍ണായകമാണ് ഈ കോടതി വിധി. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. സിദ്ദിഖിന് രണ്ടാഴ്ചത്തേക്ക് സംരക്ഷണം. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു .
പരാതി നല്‍കാന്‍ കാലതാമസം വന്നതില്‍ അതിജീവിത സത്യവാങ്മൂലം നല്‍കണമെന്നും കോടതി. നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ കോടതിയില്‍ വാദിച്ചു. കുറ്റകൃത്യം ഗുരുതരമാണ്. പരാതിക്കാരിയുടെ മൊഴികൾ ശരി വയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
