ഓപ്പൺഫോറം ഒക്ടോബർ 15 ന്

At Malayalam
0 Min Read

ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളിലെ തൂക്കക്കുറവ്, അമിത വില ഈടാക്കൽ, സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഡെലിവറി ബോയ്‌സ് അമിത ഡെലിവറി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ, സിലിണ്ടറുകൾ കരിഞ്ചന്തയിൽ കടത്തുന്നതായുള്ള പരാതികൾ എന്നിവ ചർച്ച ചെയ്യുന്നതിനും ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ബോധവത്ക്കരണം നടത്തുന്നതിനുമായി ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു.

ഒക്ടോബർ 15 ഉച്ചയ്ക്ക് രണ്ടിന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ഓപ്പൺഫോറം നടക്കുന്നത്. ഗ്യാസ് ഏജൻസി ഉടമകൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment