സുപ്രീംകോടതിയിൽ യാ യാ എന്ന അഭിഭാഷകൻ്റെ പരാമർശത്തിൽ താക്കീതുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് 2018 ൽ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെ യാ യാ എന്ന് അഭിഭാഷകൻ പറഞ്ഞപ്പോഴാണ് ‘യാ’ എന്ന പ്രയോഗം തനിക്ക് അലർജിയുണ്ടാക്കുന്നുവെന്നും, നിങ്ങൾ നിൽക്കുന്നത് കോടതി മുറിയിലാണ് അല്ലാതെ കഫേയിലല്ല എന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചത്.