ആശാ ലോറൻസിൻ്റെ ഹർജി ഇന്ന് കോടതിയിൽ

At Malayalam
1 Min Read

അന്തരിച്ച മുതിർന്ന സി പി എം നേതാവും ഇടതു മുന്നണിയുടെ മുൻ കൺവീനുമായിരുന്ന എം എം ലോറൻസിന്റെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണം എന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ലോറൻസിൻ്റെ മരണത്തെ തുടർന്ന് പൊതുദർശന വേളയിൽ, ലോറൻസിൻ്റെ മകനും മകളും തമ്മിലുള്ള പ്രശ്നങ്ങൾ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചിരുന്നു. കളമശേരി സർക്കാർ മെഡിക്കൽ കോളജിന് പഠനാവശ്യങ്ങൾക്കായി മൃതശരീരം വിട്ടു നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നതായി മകൻ പറയുന്നു. എന്നാൽ പിതാവ് അങ്ങനെ പറഞ്ഞിരുന്നില്ലെന്നും മതാചാര പ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്നു മകളും വാദിച്ചു. നിലവിൽ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലാണ്.

Share This Article
Leave a comment