യേശുദാസ് വരുന്നില്ലെന്ന്

At Malayalam
1 Min Read

സൂര്യ ഫെസ്റ്റിവലിന് ഇത്തവണയും യേശുദാസ് വരില്ല. സാധാരണ ഒക്ടോബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിവൽ ഇത്തവണ ഒക്ടോബർ രണ്ടിനാവും ഉദ്ഘാടനമെന്നും സൂര്യ കൃഷ്ണമൂർത്തി അംഗങ്ങളെ അറിയിച്ചു. ഫെസ്റ്റിവലിനിടക്ക് യേശുദാസ് എത്തും എന്നറിയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയും വിരളമാണെന്നാണ് വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നത്.

കോവിഡിനു മുമ്പാണ് യേശുദാസ് അമേരിക്കയിലേക്കു പോയത്. കോവിഡ് കഴിഞ്ഞിട്ടും യേശുദാസ് നാട്ടിലേക്ക് മടങ്ങി വന്നില്ല. അവിടന്ന് ചില സിനിമാ ഗാനങ്ങളും ലളിത ഗാനങ്ങളുമൊക്കെ പാടി നാട്ടിലേക്ക് അയക്കുകയായിരുന്നു. ഇതിനിടയിൽ പല തവണ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നു എന്ന അറിയിപ്പു വന്നെങ്കിലും ആളു വന്നിരുന്നില്ല. ഇത്തവണ ഉറപ്പായും എത്തും എന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതും അനിശ്ചിതത്വത്തിലായതായാണ് ലഭിക്കുന്ന വിവരം.

എല്ലാ വർഷവും തിരുവനന്തപുരത്തെ സൂര്യാഫെസ്റ്റിൻ്റെ തുടക്ക ദിവസമായ ഒക്ടോബർ ഒന്നിലെ വേദി ഗാനഗന്ധർവൻ്റെ സുവർണ നാദത്തിലാണ് ഉണരാറ്. പിറ്റേ ദിവസത്തെ ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടന വേദിയായ പുത്തരികണ്ടത്തെ ഗാന്ധി പാർക്കിൽ രാവിലെ യേശുദാസ് എത്തി മുഖ്യമന്ത്രിക്കൊപ്പം ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ഗാന്ധി അനുസ്മരണത്തിൽ സംസാരിക്കാറുമായിരുന്നു പതിവ്. കോവിഡിനു ശേഷം അതും മുടങ്ങിയിരിക്കുകയാണ്.

Share This Article
Leave a comment