മോഹൻലാലും മകൻ പ്രണവും ഒരുമിച്ച് അഭിനയിക്കുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച തെലുങ്കു ഹിറ്റു ചിത്രമായ ജനതാ ഗ്യാരേജിൻ്റെ സംവിധായകൻ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലാണ്. ഈ ചിത്രത്തിലെ നായക തുല്യമായ മുഴുനീള വേഷത്തിൽ തന്നെയാണ് മോഹൻലാലും അഭിനയിക്കുന്നത്.
നേരത്തേ മോഹൻലാൽ ചിത്രങ്ങളായ ഒന്നാമൻ, സാഗർ ഏലിയാസ് ജാക്കി , കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ ചിത്രങ്ങളിൽ പ്രണവ് അഭിനയിച്ചിട്ടുണ്ട്. പ്രണവ് നായകനായ ആദിയിൽ മോഹൻലാൽ അതിഥി വേഷത്തിൽ വന്നു പോവുകയും ചെയ്തിരുന്നു. എന്നാൽ ആദ്യമായാണ് അച്ഛനും മകനും ഒരു ചിത്രത്തിൽ മുഴുനീള വേഷം ചെയ്യുന്നത്.
