പത്തനംതിട്ടയിൽ ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു. പുതുമല മേലേതിൽ മനോജ് ആണ് ആത്മഹത്യ ചെയ്തത്. 39 വയസായിരുന്നു മനോജിൻ്റെ പ്രായം. പരോൾ അവസാനിക്കുന്ന ദിവസമാണ് ഏഴംകുളത്തെ വീടിനുള്ളിൽ ഇയാൾ തൂങ്ങി മരിച്ചത്.
കൊലപാതക കേസിൽപ്പെട്ട് ഏറെക്കാലത്തെ ജയിൽവാസത്തിനു ശേഷമാണ് മനോജ് പരോളിൽ പുറത്തു വന്നത്. 2016 ൽ അടൂർ സ്വദേശി പീതാംബരൻ കൊല്ലപ്പെട്ട കേസിലാണ് ഇയാൾ ജയിലിൽ പോയത്
