നിരത്തിലോടുന്ന 1117 കെ എസ് ആർ ടി സി ബസുകളുടെ കാലാവധി രണ്ടു വർഷത്തേക്കു കൂടി ഗതാഗത വകുപ്പു നീട്ടി നൽകി. സെപ്റ്റംബറിൽ 15 വർഷം എന്ന കാലാവധി പൂർത്തിയാക്കുന്ന ബസുകൾക്കാണ് ഈ ഇളവ് വകുപ്പ് അനുവദിച്ചത്. ഒറ്റയടിക്ക് ഇത്രയധികം ബസുകൾ പിൻവലിച്ചാൽ രൂക്ഷമായ യാത്രാക്ലേശം പൊതുജനങ്ങൾക്ക് ഉണ്ടായേക്കും എന്നതിനാലാണ് കാലാവധി നീട്ടാൻ തീരുമാനിച്ചത്.
കെ എസ് ആർ ടി സി യുടെ അധീനതയിലുള്ള 150 ൽ അധികം മറ്റു വാഹനങ്ങളുടേയും കാലാവധി ഇതിനോടൊപ്പം നീട്ടി നൽകിയിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ ഒരുമിച്ച് നിരത്തിൽ നിന്ന് പിൻവലിക്കുന്നത് യാത്രാക്ലേശത്തോടൊപ്പം കെ എസ് ആർ ടി സി യുടെ പ്രവർത്തനത്തേയും ഗുരുതരമായി ബാധിക്കുമെന്ന് എം ഡി സർക്കാരിന് അറിയിപ്പു നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് കാലാവധി നീട്ടി നൽകാൻ ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.
