പൊലീസിൻ്റെ ഫോൺ ചോർത്തിയെന്ന പരാതിയിൽ പി വി അൻവറിനെതിരെ കേസെടുത്തു. കോട്ടയം കറുകച്ചാൽ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും.
അതിനിടെ പി വി അൻവർ എം എൽ എ യുടെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സുരക്ഷ ഒരുക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഉത്തരവിട്ട് ഒരു മണിക്കൂറിനുള്ളിൽ സുരക്ഷയ്ക്കായി പൊലീസ് എത്തുകയും ചെയ്തു.
വീടിനു സമീപം പൊലീസ് പിക്കറ്റ് പോസ്റ്റു ഒരുക്കും. ഡി ജി പി ക്ക് അൻവർ നൽകിയ പരാതിയിലാണ് നടപടി. പി വി അൻവറിനെതിരെ സി പി എം ൻ്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ ഉടനീളം പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.