നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ആലുവ സ്വദേശിയായ നടിക്കും അവരുടെ അഭിഭാഷകനുമെതിരെ ഡി ജി പി ക്കു പരാതി നൽകി. തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നു കാണിച്ചാണ് മേനോൻ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്രമേനോന്റെ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും മേനോൻ പരാതി നൽകിയിട്ടുണ്ട്.
അഡ്വ: സന്ദീപ് എന്നു പരിചയപ്പെടുത്തിക്കൊണ്ട് 13 ന് കോൾ വന്നെന്നും തനിക്കെതിരെ മൂന്ന് ലൈംഗിക പീഡന കേസുകൾ വരുന്നുണ്ടെന്ന് പറഞ്ഞു. ഫോൺ കോൾ കട്ട് ചെയ്തതായും പറയുന്നു. മണിയൻ പിള്ള രാജുവിനെതിരെയും പരാതിപ്പെട്ട ഈ നടി സമൂഹ മാധ്യമങ്ങളിൽ കമിംഗ് സൂൺ എന്ന് പോസ്റ്റിട്ടതായും മേനോൻ പറയുന്നു.
ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നുമാണ് മേനോൻ ആവശ്യപ്പെടുന്നത്. ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെ തേജോവധം ചെയ്യുന്നതിനായി ഇത് മറയാക്കി. ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിൻ്റെ സെറ്റിൽ വച്ചാണ് പീഡിപ്പിച്ചതെന്നാണ് ആരോപിക്കുന്നത്.