കൊല്ലം ജില്ലയിലെ പൂയപ്പള്ളിയിൽ നിന്ന് കാണാതായ രണ്ട് വിദ്യാർഥികളെ മരിച്ച നിലയിൽ ശാസ്താം കോട്ട കായലിൽ കണ്ടെത്തി. അമ്പലം കുന്ന് സ്വദേശി ഷബിൻഷ , മയിലോട് സ്വദേശി ദേവനന്ദ എന്നീ വിദ്യാർഥികളെയാണ് കായലിൽ കണ്ടെത്തിയത്.
ഇന്നലെ മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് കുട്ടികളുടേയും രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകിയിരുന്നു. ഇന്നലെ പല ഇടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹങ്ങൾ കായലിൽ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പൊലിസെത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിച്ച് അനന്തര നടപടികൾ സ്വീകരിച്ചു. ആത്മഹത്യയാകാമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.
