തൃശ്ശൂര്‍ ചെമ്പൂക്കാവ് സർക്കാർ ടെക്നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസെനിംഗ് (ജി ഐ എഫ് ഡി) ലേക്കും വടക്കാഞ്ചേരി ജി ഐ എഫ് ഡിയിലേക്കും രണ്ടുവര്‍ഷത്തെ എഫ് ഡി ജി ടി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 28 ന് നടത്തും.
സ്‌പോട്ട് അഡ്മിഷനുള്ള രജിസ്ട്രഷന്‍ രാവിലെ 10 മുതല്‍ 11 വരെ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം തൃശ്ശൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495472388 (തൃശ്ശൂര്‍), 7902990982 (വടക്കാഞ്ചേരി), 9446466464.