ഗാന്ധിജയന്തി ക്വിസ് മത്സരം ഒക്ടോബർ 10ന്

At Malayalam
1 Min Read

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂൾ , ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ഒക്ടോബർ പത്തിന് രാവിലെ 10 മണിക്ക് വൈ എം സി എ യിലെ കെ സി ഈപ്പൻ ഹാളിലാണ് മത്സരം നടക്കുന്നത്.

ഒരു സ്‌കൂളിൽ നിന്ന് എട്ടു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ രണ്ടു കുട്ടികളെ മത്സരിപ്പിക്കാവുന്നതാണ്. ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേര്, ക്ലാസ്, ഫോൺ നമ്പർ എന്നിവ സെപ്റ്റംബർ 30 ന് മുൻപായി potvm@kkvib.org എന്ന ഇ – മെയിൽ വിലാസത്തിൽ അയയ്ക്കണമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9495300528, 8075733259

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment