മുഖ്യമന്ത്രിയുമായും സി പി എം ഉം മായും തുറന്ന യുദ്ധത്തിനിറങ്ങിയ പി വി അൻവർ എം എൽ എയുടെ വീടിനു മുന്നിൽ ഫ്ലക്സ് ബോർഡുകൾ. അൻവറിൻ്റെ നിലമ്പൂരുള്ള വീടിൻ്റെ മുമ്പിലാണ് ബോർഡുകൾ വച്ചിരിക്കുന്നത്. വിരട്ടലും വിലപേശലും ഇങ്ങോട്ടു വേണ്ടാ, ഇത് പാർട്ടി വേറെയാണ് എന്ന് എഴുതിയിട്ടുള്ള ബോർഡിൽ പിണറായി വിജയൻ, എം വി ഗോവിന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്.
എന്നാൽ, പി വി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിൽ ബോർഡുകൾ ഉണ്ട്. പി വി അൻവർ എം എൽ എക്ക് അഭിവാദ്യങ്ങൾ എന്ന് കെ കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മറ്റിയുടെ പേരിലാണ് ബോർഡുകൾ പ്രതൃക്ഷപ്പെട്ടിരിക്കുന്നത്.