തൃശൂരിൽ ലോറിക്ക് തീ പിടിച്ചു

At Malayalam
0 Min Read

തൃശ്ശൂർ ജില്ലയിലെ വേലൂർ തയ്യൂരിൽ ലോറിക്ക് തീപിടിച്ചു. തയ്യൂരിലെ ഏബല്‍ കിടക്ക നിര്‍മ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്.

രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ലോറിക്ക് മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. മുമ്പും ഈ കമ്പനിയില്‍ വന്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ട്.

Share This Article
Leave a comment