പുതിയ ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടന്നും ഒരാൾക്ക് ചുമതല നൽകാമെന്നും സി പി ഐ (എം) ൽ ധാരണ. പാർട്ടി കോൺഗ്രസിൽ പുതിയ ജനറൽ സെക്രട്ടറി വരട്ടെ എന്നതാണ് പൊതുവായി നേതാക്കൻമാരുടെ അഭിപ്രായം.
ആക്ടിംഗ് ജനറൽ സെക്രട്ടറിയായി പ്രകാശ് കാരാട്ടോ വൃന്ദാ കാരാട്ടോ വന്നേക്കാനും സാധ്യതയുണ്ട്. പാർട്ടിയിലെ വിവിധ ഘടകങ്ങളിൽ പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളതും ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിന് പ്രായോഗിക തടസമാകുന്നുണ്ട്.
പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങൾ നാളെ ഡെൽഹിയിൽ തുടങ്ങുകയാണ്.
