വാമനപുരം സർക്കാർ ഐ ടി ഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ താത്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവിൽ അഭിമുഖം നടത്തുന്നു. സെപ്റ്റംബർ 29 രാവിലെ 10.30നാണ് അഭിമുഖം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം അന്നേദിവസം ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 – 2967700