സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി മൂല്യനിർണയവും പരിഷ്കരിക്കുന്നതിന് 2025ലെ എസ് എസ് എൽ സി പത്താംതരം തുല്യതാ, ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി പൊതുപരീക്ഷകൾക്ക് ചോദ്യപേപ്പർ തയാറാക്കുന്നതിനും തമിഴ്, കന്നട ഭാഷകളിൽ മൊഴിമാറ്റം നടത്തുന്നതിനും അധ്യാപകരുടെ പാനൽ തയാറാക്കുന്നു.
കഴിവും താത്പര്യവുമുള്ള ഹൈസ്കൂൾ വിഭാഗത്തിലെ പരിചയ സമ്പന്നരായ അധ്യാപകർക്ക് iExaMS പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം