ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ അർജുൻ്റെ ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെത്തിയവയുടെ കൂട്ടത്തിൽ മകനു വാങ്ങിയ കളിപ്പാട്ടവും. രണ്ട് മൊബൈൽ ഫോണുകൾ, വാച്ച്, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും.