ലൈംഗികാതിക്രമക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖ് സുപ്രീംകോടതിൽ നൽകിയ വാദങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. അതിക്രമം നടന്ന് എട്ട് വർഷത്തിന് ശേഷമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭയം മൂലം പരാതിപ്പെടാതിരുന്നത് അവിശ്വസനീയമാണെന്നും സിദ്ദിക്കിന്റെ അഡ്വക്കേറ്റ് വാദിച്ചിട്ടുണ്ട്.
കൂടാതെ 2019 ലെ ആരോപണത്തിൽ ബലാത്സംഗം ഇല്ലായിരുന്നെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ്.
