ഒറ്റദിവസംകൊണ്ട് 25 ലക്ഷത്തിനുമുകളിൽ വരുമാനം നേടി കെ എസ് ആർ ടി സി കണ്ണൂർ യൂണിറ്റ്. ഒരു കിലോമീറ്ററിൽ നേടിയ വരുമാനം, ഒരു ബസ് നേടിയ വരുമാനം എന്നിവയിലും ഉത്തരമേഖലയിലെ യൂണിറ്റുകളിൽ കണ്ണൂർ യൂണിറ്റ് ഒന്നാം സ്ഥാനത്തെത്തി.
കോർപ്പറേഷൻ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 രൂപ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് യൂണിറ്റിന്റെ നേട്ടം. തിങ്കളാഴ്ചയിലെ മാത്രം കളക്‌ഷനാണിത്.