നഗരസഭ ജീവനക്കാരന് നേരെ മാലിന്യമാഫിയയുടെ ആക്രമണം

At Malayalam
1 Min Read

ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരൻ ദീപുവിന് നേരെ മാലിന്യം വലിച്ചെറിയാൻ വന്ന സമൂഹ്യവിരുദ്ധമാഫിയ സംഘത്തിന്റ ആക്രമണം. ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

KL 01 Y 6096 നമ്പർ ഓട്ടോറിക്ഷയിലാണ് മാലിന്യം വലിച്ചെറിയാൻ സംഘം എത്തിയത്. വാഹനം ഇപ്പോൾ പൊലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരാതി നൽകി നിമിഷങ്ങൾക്കുള്ളിൽ വാഹനം പിടിച്ചെടുത്ത കേരള പൊലീസിനെ മേയർ അഭിനന്ദിക്കുന്നതായി അറിയിച്ചു. ഒരു മനുഷ്യജീവൻ പൊലിഞ്ഞിട്ടും വീണ്ടും അതേ തോടിൽ മാലിന്യം വലിച്ചെറിയുകയും അത് തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകമായി ആക്രമിക്കുകയും ചെയ്യുന്നത് ജനങ്ങളോടും നിയമവ്യവസ്ഥയോടും നടത്തുന്ന വെല്ലുവിളിയാണ്. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീക്വരിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment