മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ കെ വിഭാഗം സമസ്ത. മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.
അജിത് കുമാറിനെ പൊതിഞ്ഞു കാക്കാൻ മുഖ്യമന്ത്രി നടത്തുന്ന അമിതാവേശം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്നും ആരോപണങ്ങളിൽ നട്ടം തിരിയുമ്പോളും ആരോപണ വിധേയരെ ചേർത്ത് പിടിക്കാനാണ് മുഖ്യമന്ത്രിക്ക് വ്യഗ്രതയെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.