ജൈവവൈവിധ്യ ബോർഡിൽ ഡെപ്യൂട്ടേഷൻ
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒഴിവുള്ള ഒരു ഹെൽപർ തസ്തികയിൽ നിയമനം നടത്തുന്നതിന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ സർവീസിൽ ഹെൽപർ തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഏഴ്. വകുപ്പ് തലവൻമാർ വഴി അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ദി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, ടിസി4/1679(1), നം. 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695 003