അവസരങ്ങൾ

At Malayalam
1 Min Read

സൈറ്റോജനറ്റിസിസ്റ്റ് നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൈറ്റോജനറ്റിക് ലാബിൽ സൈറ്റോജനറ്റിസിസ്റ്റ് തസ്തികയിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസെറ്റിയുടെ ആഭിമുഖ്യത്തിലാണ് നിയമനം നടത്തുന്നത്.

മിനിമം യോഗ്യത: ബയോടെക്നോളജി, ജനറ്റിക്സ്, ലൈഫ് സയൻസ് എന്നിവയിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. കൂടാതെ സൈറ്റോജനറ്റിക്സിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രതിമാസ ശമ്പളം: 30,000/- രൂപ.

ഉദ്യോഗാർത്ഥികൾ 01.09.2024-ൽ 40 വയസ്സ് കഴിഞ്ഞവരായിരിക്കരുത്. താല്‌പര്യമുളളവർ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ഒക്ടോബർ ഒമ്പത് രാവിലെ 10.30 ന് എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ഓഫീസിൽ (എസ് എ ടി ആശുപത്രി ഗോൾഡൻ ജൂബിലി ബിൽഡിംഗിൻ്റെ ഒന്നാം നില) നടക്കുന്ന വാക്ക് – ഇൻ – ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment