നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളി ഹൈക്കോടതി. ഇതോടെ നടൻ അറസ്റ്റ് ഭീഷണിയിലായി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് സിദ്ദിഖ് ഹർജിയിൽ ചൂണ്ടി കാണിച്ചിരുന്നു. തന്നെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ പരാതിക്കാരി മുമ്പും ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അന്നത്തെ പരാതിയിൽ ബലാത്സംഗ ആരോപണം ഉണ്ടായിരുന്നില്ലന്നും സിദ്ദിഖ് ഹർജിയിൽ പറഞ്ഞു.
എന്നാൽ പരാതിക്കാരിയുടെ ആരോപണങ്ങളിൽ കൃത്യമായ തെളിവുകൾ ഉണ്ടന്നാണ് അന്വേഷണ സംഘം പറയുന്നത്. മിക്ക പരാതികൾക്കും കൃത്യമായ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടന്നും സംഘം സൂചിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയാണ് ആരോപണത്തിൽ പെട്ട് നടീ – നടൻമാരുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റു കൂടിയായിരുന്ന സിദ്ദിഖിനെതിരെ കേസുണ്ടാകുന്നത്. തുടർന്ന് പ്രസിഡൻ്റായ മോഹൻലാൽ അടക്കം എല്ലാവരും രാജിവയ്ക്കുകയും സംഘടന തന്നെ ഇല്ലാതാവുകയും ചെയ്തു.
