പ്രോജക്ട് ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവ്
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരള, ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട് ടെക്‌നിക്കൽ അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദം, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.
പ്രായപരിധി 35 വയസ്. അപേക്ഷകൾ സെപ്റ്റംബർ 30 വൈകിട്ട് അഞ്ചിന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in