കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 295 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ, 20 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) മാർ ഉൾപ്പെടെ 315 പരിശീലനാർത്ഥികളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന് (ഞായർ ) വൈകിട്ട് 04.30ന് നടക്കും.
കണ്ണൂർ വിയൂരിലെ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. അഗ്നിരക്ഷാ സേനാ മേധാവിയും കേരള ഫയർ & റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, ഹോംഗാർഡ്സ് ഡയറക്ടർ ജനറൽ കെ പത്മകുമാർ, അക്കാദമി ഡയറക്ടർ എം ജി രാജേഷ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) അരുൺ അൽഫോൺസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ (ടെക്നിക്കൽ) എം നൗഷാദ് എന്നിവരും സല്യൂട്ട് സ്വീകരിക്കും
