കെ സി വന്നു, ജി എസിനെ കാണാൻ

At Malayalam
1 Min Read

കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ആലപ്പുഴ നിന്നുള്ള പാർലമെൻ്റംഗവുമായ കെ സി വേണുഗോപാൽ, മുതിർന്ന സി പി എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ ആലപ്പുഴയിലെ വീട്ടിലെത്തി കണ്ടു. ജി സുധാകരൻ, തൻ്റെ എഫ് ബി പേജിലൂടെ ചിത്രം അടക്കമുള്ള സന്ദർശന വിവരം പങ്കു വച്ചു.

കുറച്ചു നാളുകളായി സ്വന്തം പാർട്ടിയുമായും ആലപ്പുഴയിലെ നേതാക്കളുമായും അത്ര രസത്തിലല്ല ജി സുധാകരൻ. പാർട്ടിയിലെ ആലപ്പുഴ ജില്ലാഘടകം മുതൽ താഴോട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുകയും ചില നേതാക്കൻമാർക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ ജി സുധാകരൻ ശക്തമായ തൻ്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വെറും സൗഹൃദ സന്ദർശനം മാത്രമാണ് ജി എസും കെ സി യും തമ്മിലുണ്ടായതെന്നാണ് ഇരു പാർടി കേന്ദ്രങ്ങളും പറയുന്നത്.

Share This Article
Leave a comment