അവസരങ്ങൾ

At Malayalam
0 Min Read

താല്‍ക്കാലിക നിയമനം

തൃശ്ശൂര്‍ സർക്കാർ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വകുപ്പില്‍ ഐ സി എം ആര്‍ പദ്ധതിയുടെ കീഴിലുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് ടെക്‌നിക്കല്‍ സപ്പോര്‍ട് III എന്ന തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത മൈക്രോബയോളജി, ബയോടെക്‌നോളജി, വൈറോളജി, മോളിക്കുലര്‍ ബയോളജി എന്നിവയിലുള്ള ബിരുദം. ലബോറട്ടറിയില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം തൃശ്ശൂര്‍ സർക്കാർ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ സെപ്തംബര്‍ 24 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിനായി എത്തിച്ചേരണം.

- Advertisement -
Share This Article
Leave a comment