അതിഷി മർലേന ഇന്ന് ചുമതല ഏൽക്കും

At Malayalam
1 Min Read

ഡെൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് വൈകിട്ട് അധികാരമേറ്റെടുക്കും. ഡെൽഹി ലഫ്റ്റൻ്റ് ഗവർണർ വി കെ സക്സേന വൈകീട്ട് 4.30 ന് ഓഫിസിൽ വച്ച് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഡെൽഹിയുടെ മൂന്നാമത്തെ വന്നിതാ മുഖ്യമന്ത്രിയും എട്ടാമത്തെ മുഖ്യമന്ത്രിയുമാകും അതിഷി മർലേന.

സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, കൈലാഷ് ഗെലോട്ട് തുടങ്ങിയ കെജരിവാൾ മന്ത്രിസഭയിലെ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. മുകേഷ് അഹ്‌ലാവത് ആണ് മന്ത്രിസഭയിലെ ഏക പുതുമുഖം. കെജരിവാൾ ജനത കി അദാലത്ത് എന്ന പൊതുപരിപാടി നാളെയുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. ഈ മാസം 26, 27 ദിവസങ്ങളിൽ നിയമസഭാ സമ്മേളനം ചേരാൻ ആലോചിക്കുന്നതായും എ എ പി വക്താക്കൾ അറിയിച്ചിട്ടുണ്ട്.

Share This Article
Leave a comment