എ ഡി ജി പി എം ആർ അജിത് കുമാർ സോളാർ കേസ് അട്ടിമറിച്ചുവെന്ന് പി വി അൻവർ എം എൽ എ ആരോപിച്ചു. ഇതിന് പ്രതിഫലമായി ലഭിച്ച പണം കൊണ്ട് കവടിയാറിൽ 33 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി. 2016 ഫെബ്രുവരി 16ന് വാങ്ങിയ ഫ്ലാറ്റ് 29 ന് 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റു. ഫ്ലാറ്റ് വിൽപ്പനയ്ക്കായി വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും അൻവറിന്റെ ആരോപണം.