വി കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

At Malayalam
1 Min Read

സംവിധായകൻ വി കെ പ്രകാശിനെ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിൽ വിട്ടയച്ചത്.

ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് വി കെ പ്രകാശിൻ്റെ അടുത്തെത്തിയ തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. കഥയുടെ സംഗ്രഹം അയച്ചപ്പോൾ കഥ നന്നാണെന്നും കൂടുതൽ ചർച്ചകൾക്കായി കൊല്ലത്തെത്താനും സംവിധായകൻ ആവശ്യപ്പെട്ടതായി പരാതിക്കാരി പറയുന്നു. കഥ വിശദമായി പറഞ്ഞു തുടങ്ങിയപ്പോൾ നിർത്താൻ പറഞ്ഞിട്ട് മദ്യം ഓഫർ ചെയ്തത്രേ. കൂടാതെ ഇൻ്റിമേറ്റായതും മോശപ്പെട്ടതുമായ ഒരു സീൻ അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടു. തനിക്ക് അഭിനയിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചപ്പോൾ കടന്നു പിടിക്കാൻ ശ്രമിച്ചതായും കിടക്കയിലേക്ക് തള്ളിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.

ഭയന്നു പോയ താൻ ഇതൊക്കെ ശക്തമായി എതിർത്തു. തുടർന്ന് പ്രകാശ് ഹോട്ടൽ മുറി വിട്ട് പുറത്തേക്കിറങ്ങി പോയതായും പരാതിയിൽ പറയുന്നു. പിന്നാലെ പതിനായിരം രൂപ തനിക്കയച്ചതായും അത് പരാതി ഉന്നയിക്കാതിരിക്കാനാണന്നും പരാതിക്കാരി പറയുന്നു. ഈ സംഭവങ്ങളുടെ തെളിവുകൾ സഹിതമാണ് പരാതിക്കാരി ഡി ജി പിക്ക് പരാതിക്കൊപ്പം സമർപ്പിച്ചതെന്നും പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment