തിരുവനന്തപുരം നോർത്ത് സിറ്റി റേഷനിംഗ് ഓഫീസിൻ്റെ പരിധിയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് സെപ്തംബർ 24 വരെ നടത്തും.
റേഷൻ ഷോപ്പുകളിലുള്ള ഇ പോസ് മെഷീൻ മുഖാന്തരമേ മസ്റ്ററിങ്ങ് നടത്താൻ സാധിക്കൂ.
ഈ വിഭാഗത്തിലെ എല്ലാ അംഗങ്ങളും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി ഇ പോസ് മെഷീനിൽ വിരൽ പതിച്ച് മസ്റ്ററിങ്ങ് നടത്തണമെന്ന് നോർത്ത് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.