മലപ്പുറം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാളികാവ് ബ്ലോക്കിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബി വി എസ് സി ആന്റ് എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരുമായിരിക്കണം അപേക്ഷകര്‍.
താൽപ്പര്യമുള്ളവർ സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം.
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപമെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾ 0483 – 2734917 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.