സർക്കാർ വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഓണത്തിനു പിന്നാലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ട്രഷറിയിൽ നിയന്ത്രണം കൊണ്ടു വന്നത്. അഞ്ചു ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറി നൽകേണ്ടതില്ലന്നതാണ് പുതിയ നിയന്ത്രണം. നേരത്തേ 25 ലക്ഷമായിരുന്നു ഇതിന് പരിധി നിശ്ചയിച്ചിരുന്നത്.
സർക്കാർ വകുപ്പുകളിൽ നിന്നുള്ള ആനുകൂല്യ വിതരണം, വിവിധ കരാറുകാരുടെ ബില്ലുകൾ മാറുന്നത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളുടെ തുക ചെലവഴിക്കൽ തുടങ്ങിയവയെ ഒക്കെ പുതിയ നിയന്ത്രണം ബാധിക്കും.
