ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അമൽ ജോസ് കുഴഞ്ഞു വീണ് മരിച്ചു. 28 വയസാണ് അമൽ ജോസിൻ്റെ പ്രായം.
ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ മാറ്റി പകരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനെ തുടർന്നാണ് അമൽ ജോസ് ഇന്നലെ അങ്ങോട്ടേക്ക് തിരിച്ചത്. പമ്പയിൽ നിന്നും നീലിമലയിൽ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടതിനെതുടർന്ന് ആംബുലൻസിൽ പമ്പയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ്, 2020 ഫെബ്രുവരി 17 നാണ് അമൽ ജോസ് സർവീസിൽ പ്രവേശിച്ചത്. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ വരുന്നതിനു മുമ്പ് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലായിരുന്നു അമൽ ജോലി ചെയ്തിരുന്നത്.