അവസരങ്ങൾ

At Malayalam
1 Min Read

ലാബ് അസിസ്റ്റൻ്റ് ഒഴിവ്

പാറോട്ടുകോണം, പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റ് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ, RKVY സോയിൽ ഹെൽത്ത് കാർഡ് സ്‌കീമിൻ്റെ ഭാഗമായി, എംപ്ലോയ്മെൻറ് എക്സ്ചേയ്ഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ദിവസ വേതനാടിസ്ഥാനത്തിൽ (പരമാവധി 90 ദിവസം വരെ) ഒരു ലാബ് അസിസ്റ്റൻ്റിനെ നിയമിക്കുന്നതിന് ബി എസ് സി കെമിസ്ട്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി സെപ്റ്റംബർ 27 ന് രാവിലെ 11.00 മണിയ്ക്ക് പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റ് മുമ്പാകെ അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. മണ്ണ് പരിശോധന ലാബുകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന

Share This Article
Leave a comment