നടൻ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പെൺകുട്ടിയുടെ പരാതി. നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിയാണ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയത്.
പ്രായപൂർത്തിയാകുന്നതിന് മുമ്പ് ചെന്നൈയിൽ എത്തിച്ച് ദുരുപയോഗിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. അലറി വിളിച്ച് കരഞ്ഞാണ് അന്ന് രക്ഷപ്പെട്ടതെന്ന് യുവതി. നടി സെക്സ് മാഫിയയുടെ ഭാഗമെന്നും പരാതിക്കാരി. പ്രത്യേക അന്വേഷണ സംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും.