റിസർച്ച് അസിസ്റ്റന്റ് ഒഴിവ്       

At Malayalam
1 Min Read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസർച്ച് അസിസ്റ്റന്റുമാരുടെ  താൽക്കാലിക ഒഴിവുണ്ട്.പ്രതിമാസ വേതനം 30,000 രൂപ. പി ജി ഡി സി സി ഡി യും ഒരു വർഷ പരിചയവും അല്ലെങ്കിൽ എം എസ്‌സി / എം എ സൈക്കോളജി എന്നിവയാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് സി ഡി സി യിൽ വാക് – ഇൻ – ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക് www.cdckerala.org എന്ന വെബ്സൈറ്റിലോ, 0471-2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment