കെ സി എൽ : കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസ് ഫൈനലിൽ

At Malayalam
1 Min Read

കേരള ക്രിക്കറ്റ്‌ ലീഗിൽ കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസ് ഫൈനലിൽ.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ 18 റൺസിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ്‌ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കാലിക്കറ്റ്‌ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.

കാലിക്കറ്റിന് വേണ്ടി ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 64 ഉം അഖിൽ സ്കറിയ 55 ഉം റൺസ് എടുത്തു.

- Advertisement -

ട്രിവാൻഡ്രത്തിന് വേണ്ടി വിനിൽ ടി എസ് 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അദാനി ട്രിവാൻഡ്രം റോയൽസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

ട്രിവാൻഡ്രത്തിന് വേണ്ടി റിയ ബഷീർ 69 ഉം ഗോവിന്ദ് പൈ 68 ഉം റൺസും നേടി.

കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ 4 വിക്കറ്റ് നേടി.

6.30 ന് നടക്കുന്ന രണ്ടാം സെമിയിലെ ഏരീസ് കൊല്ലം സെയിലേഴ്സ് – തൃശ്ശൂർ ടൈറ്റൻസ് മത്സര വിജയികളെ കാലിക്കറ്റ്‌ ഫൈനലിൽ നേരിടും.

- Advertisement -

ഇന്നാണ് ഫൈനൽ.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment